മലപ്പുറം ജില്ലാ കെ.എം.സി.സി കാമ്പയിൻ സമാപിച്ചു
മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച 'ഏഴര പതിറ്റാണ്ടിന്റെ അഭിമാനം'ത്രൈമാസ കാമ്പയിൻ സമാപിച്ചു. സമാപന സമ്മേളനത്തിൽ ഹരിത മുൻ സംസ്ഥാന പ്രസിഡണ്ട് ഫാത്വിമ തഹ്‌ലിയ മുഖ്യ പ്രഭാഷണം നടത്തി.
മതേതര ചേരിയെ ദുർബലപ്പെടുത്താനുള്ള ഫാസിസ്റ്റ് അജണ്ട തിരിച്ചറിയണമെന്നും ആർ.എസ്. എസ് ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാട്ടം നയിച്ച ധീരദേശാഭിമാനികൾ കാത്ത് സൂക്ഷിച്ച ആത്മ വിശ്വാസമാണ് മതേതര ജനാധിപത്യ ചേരിക്ക് ഉണ്ടാകേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു.
ഹുസൈൻ കെ.പി അധ്യക്ഷത വഹിച്ച സമ്മേളനം കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി പ്രസിഡണ്ട് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. സൗദി കെ.എം.സി.സി ദേശീയ ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, മലപ്പുറം വനിതാ കെ.എം.സി.സി പ്രസിഡണ്ട് സാജിദ നഹ, ദമ്മാം കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ കൊളത്തൂർ എന്നിവർ സംസാരിച്ചു.
മാസ്റ്റർ സാദി ഇക്ബാൽ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ജൗഹർ കുനിയിൽ സ്വാഗതവും ബഷീർ ആലുങ്കൽ നന്ദിയും പറഞ്ഞു. മുഷ്താഖ് പേങ്ങാട് അവതാരകനായിരുന്നു.ജില്ലാ കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ് കരിങ്കപ്പാറ, റിയാസ് മമ്പാട്, ബഷീർ ബാബു പെരിന്തൽമണ്ണ, അഷ്‌റഫ് ക്ലാരി, ഉസ്മാൻ പൂണ്ടോളി വനിതാ വിങ് ഭാരവാഹികളായ ഹഫ്സ മുഹമ്മദ് കുട്ടി, സഫ്രോൺ മുജീബ്, സുലേഖ ഹുസൈൻ, റിഫാന ആസിഫ് എന്നിവർ നേതൃത്വം നൽകി.