സൗദിയിൽ വാഹനപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ് വിമാനത്താവളത്തിൽ നിന്ന് ഈജിപ്ഷ്യൻ സ്വദേശികളുമായി അൽഹസയിലേക്ക് വരുന്നതിനിടെയാണ് അപകടം.

Update: 2022-06-01 16:02 GMT
Editor : Nidhin | By : Web Desk

സൗദിയിലെ അൽഹസ്സയിലുണ്ടായ വാഹനപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ആനവാതിൽക്കൽ നജീബാണ് (32) മരിച്ച മലയാളി. കൂടെയുണ്ടായിരുന്ന രണ്ട് ഈജിപ്ഷ്യൻ സ്വദേശികളാണ് മരിച്ച മറ്റു രണ്ടു പേർ.

റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ് വിമാനത്താവളത്തിൽ നിന്ന് ഈജിപ്ഷ്യൻ സ്വദേശികളുമായി അൽഹസയിലേക്ക് വരുന്നതിനിടെയാണ് അപകടം. മറ്റൊരു വാഹനത്തിന് പിന്നിലിടിച്ച നജീബിന്റെ വാഹനം പൂർണമായും തകർന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News