നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവ് ജിദ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ
തുവ്വൂർ സ്വദേശി അബ്ദുൽ മുനീറിനെയാണ് ജിദ്ദ സുവൈസിലുള്ള താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
Update: 2023-03-19 03:32 GMT
Muneer
ജിദ്ദ: സൗദിയിൽനിന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവിനെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. തുവ്വൂർ സ്വദേശി അബ്ദുൽ മുനീറിനെയാണ് ജിദ്ദ സുവൈസിലുള്ള താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. 16 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയായിരുന്ന മുനീർ ഒരു കമ്പനിയിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു. പൊലീസെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.