മക്കയില്‍ നോമ്പ് തുറക്കാനായി കാത്തിരുന്നവര്‍ക്കിടയിലേക്ക് വാഹനം മറിഞ്ഞു; മലയാളി മരിച്ചു

മക്കയിലെ നവാരിയ്യയില്‍ സഹ്റതുല്‍ ഉംറ മസ്ജിദിനോട് ചേര്‍ന്നായിരുന്നു അപകടം

Update: 2024-03-22 19:10 GMT

ജിദ്ദ: മക്കയില്‍ പള്ളിക്ക് പുറത്ത് നോമ്പ് തുറക്കാനായി കാത്തിരുന്നവര്‍ക്കിടയിലേക്ക് വാഹനം മറിഞ്ഞ് പ്രവാസി മലയാളി മരിച്ചു. മഞ്ചേരി പുല്‍പ്പറ്റ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. അപകടത്തില്‍ മറ്റൊരു മലയാളിയുള്‍പ്പെടെ 21 പേര്‍ക്ക് പരിക്കേറ്റു.

മക്കയിലെ നവാരിയ്യയില്‍ സഹ്റതുല്‍ ഉംറ മസ്ജിദിനോട് ചേര്‍ന്നായിരുന്നു അപകടം. മഞ്ചേരി ആനക്കയം സ്വദേശി മന്‍സൂറിനെ നിസ്സാര പരിക്കുകളോടെ മക്കാ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പള്ളിക്ക് പുറത്ത് നോമ്പ് തുറക്കാനായി സജ്ജീകരിച്ച സുപ്രയില്‍ ബാങ്ക് വിളി പ്രതീക്ഷിച്ചിരിക്കുകയായിരുന്ന വിവിധ രാജ്യക്കാരാണ് അപകടത്തില്‍പ്പെട്ടത്.

Advertising
Advertising

അത് വഴി അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് ഈ വാഹനം നോമ്പ് തുറക്കാനായി ഇരിക്കുന്നവരുടെ മുകളിലേക്ക് മറിയുകയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു. മരിച്ച ബഷീര്‍ മക്ക നവോദയ ഈസ്റ്റ് നവാരിയ യൂണിറ്റ് പ്രവര്‍ത്തകനാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ മറവ് ചെയ്യുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

Full View
Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News