മലയാളി സൗദിയിലെ അൽഹസയിൽ കുഴഞ്ഞുവീണ് മരിച്ചു

23 വർഷമായി നാട്ടിൽ പോയിട്ടില്ല

Update: 2026-10-22 09:22 GMT

ദമ്മാം: സൗദിയിലെ അൽഹസയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി മമ്പറം സ്വദേശി തച്ചോരം വീട്ടിൽ സുദീഷൻ മുണ്ടോൻ (57) ആണ് മരിച്ചത്. ആശുപത്രിയിൽ വെച്ച് കുഴഞ്ഞുവീഴാണ് മരണം. 30 വർഷത്തോളമായി അൽഹസയിൽ പെട്രോൾ പമ്പിൽ ജോലി ചെയ്തുവരികയാണ്.

23 വർഷം മുമ്പാണ് സുദീഷൻ അവസാനമായി നാട്ടിൽ പോയി വന്നത്. മൃതദേഹം സൽവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Gulf Desk

contributor

Similar News