സൗദിയിൽ വൈദ്യുതാഘാതമേറ്റ് മലയാളി മരിച്ചു

ഹുഫൂഫ് ശാരി സിത്തീനിൽ താമസിക്കുന്ന കൊല്ലം പള്ളിമുക്ക് സ്വദേശി ജമാൽ സലീമാണ് മരിച്ചത്

Update: 2023-06-22 20:39 GMT

അൽഅഹ്‌സ:ജോലിക്കിടെ വൈദ്യുതി കേബിളിൽ നിന്നും ഷോക്കേറ്റ് കൺസഷൻ തൊഴിലാളി മരിച്ചു. ഹുഫൂഫ് ശാരി സിത്തീനിൽ താമസിക്കുന്ന കൊല്ലം പള്ളിമുക്ക് സ്വദേശി ജമാൽ സലീമാണ് ഇന്ന് രാവിലെ ജോലി സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്.

മൃതദേഹം മറവ് ചെയ്യുന്നതിനുള്ള നിയമനടപടികൾ ഐ എസി എഫ് വെൽഫെയർ സമിതിയുടെ അംഗങ്ങളായ അബ്ദുസലാം കോട്ടയം,ഹാഷിം മുസ്ലിയാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

രണ്ട് മാസമായി സന്ദർശന വിസയിലെത്തിയ ഭാര്യയും മോളുമടങ്ങുന്ന കുടുംബത്തോടൊപ്പം പെരുന്നാൾ കഴിഞ്ഞ് ഉംറ ചെയ്യാനിരിക്കെയാണ് സലീമിന്റെ ആകസ്മികമായ നിര്യാണം.

മൃതദേഹം അൽഅഹസയിൽ തന്നെ മറവുചെയ്യുമെന്ന് കുടുംബങ്ങൾ അറിയിച്ചു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News