ദമ്മാമിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു

ഉറക്കത്തിലായിരുന്നു ഹൃദയാഘാതം

Update: 2025-03-20 08:21 GMT

ദമ്മാം: ദമ്മാമിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. മലപ്പുറം വണ്ടൂർ ചാത്തങ്ങോട്ടുപുറം സ്വദേശി പ്രഷോബ് കുമാർ കൂടംതൊടി (46)യാണ് സൗദിയിലെ ദമ്മാമിൽ ഉറക്കത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

രാത്രി ഉറങ്ങിയ പ്രഷോബ് രാവിലെ വിളിച്ചിട്ട് എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പൊലീസിനെയും മെഡിക്കൽ എമർജൻസി വിഭാഗത്തെയും വിവരം അറിയിക്കുകയായിരുന്നു. സൗദി റെഡ്ക്രസൻറ് വിഭാഗമെത്തി മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒരു വർഷം മുമ്പാണ് പ്രഷോബ് ദമ്മാമിലെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News