മലയാളി ഉംറ തീർത്ഥാടകൻ ജിദ്ദയിൽ മരിച്ചു

കാസർകോഡ് ജില്ലയിലെ തൃക്കരിപ്പൂർ പടന്ന സ്വദേശി കുതിരുമ്മൽ ഇബ്രാഹീം കുട്ടി(62) ആണ് മരിച്ചത്

Update: 2025-02-04 16:09 GMT
Editor : razinabdulazeez | By : Web Desk

ജിദ്ദ: മലയാളി ഉംറ തീർത്ഥാടകൻ ജിദ്ദയിൽ മരിച്ചു. കാസർകോഡ് ജില്ലയിലെ തൃക്കരിപ്പൂർ പടന്ന സ്വദേശി കുതിരുമ്മൽ ഇബ്രാഹീം കുട്ടി(62) ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ച സ്വകാര്യ ഗ്രൂപ്പിൽ ഭാര്യയോടൊപ്പം ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു. ഉംറ നിർവഹിച്ച് ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാൻ ജിദ്ദയിലെത്തിയപ്പോൾ ശ്വാസതടസ്സത്തെ തുടർന്നാണ് മരിച്ചത്. ഭാര്യ: ഖൗലത്ത്, മക്കൾ: ജാഫർ (ദുബൈ), നൗഫൽ, റഹീന, റസീന. നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. സഹായത്തിനും മറ്റും ജിദ്ദ കെ.എം.സി.സി. വെൽഫെയർ വിംഗ് കൂടെയുണ്ട്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News