സന്ദർശന വിസയിൽ സൗദിയിലെത്തിയ മലയാളി വനിത നിര്യാതയായി
കരുനാഗപ്പള്ളി സ്വദേശി നസീമ അബ്ദുസമദ് (68) ആണ് മരിച്ചത്
Update: 2025-10-18 08:31 GMT
ദമ്മാം: സന്ദർശന വിസയിൽ സൗദിയിലെത്തിയ മലയാളി വനിത മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നസീമ അബ്ദുസമദ് (68) ആണ് മരിച്ചത്. ജുബൈലിൽ മക്കളുടെ അടുത്തേക്ക് എത്തിയതായിരുന്നു. അസുഖ ബാധിതയായ നസീമയെ ജുബൈലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അസുഖം മൂർഛിച്ചതിനെ തുടർന്ന് ദമ്മാമിലേക്ക് മാറ്റുകയായിരുന്നു.
കെ.എം.സി.സി വെൽഫയർ വിഭാഗം പ്രവർത്തകരായ ഇഖ്ബാൽ ആനമങ്ങാടിൻറെയും, ഹുസൈൻ നിലമ്പൂരിൻറെയും നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി വരികയാണ്. ശേഷം മൃതദേഹം ദമ്മാമിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. മക്കൾ : റജില (സൗദി ) ഷഫീഖ് (സൗദി ) സിംല (സൗദി ) ഷെജീർ (ഇന്ത്യൻ നേവി കൊച്ചി), മരുമക്കൾ :അബ്ദുൽ സമദ് (സൗദി ) നവാസ് (സൗദി) നിജിയ (സൗദി ) ഫസീഹ (കൊച്ചി ).