ഇന്ന് നാട്ടിൽ പോകാനിരിക്കെ യുവപണ്ഡിതൻ എംസി സുബൈർ ഹുദവി സൗദിയിൽ അന്തരിച്ചു

പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശിയാണ്.

Update: 2023-04-20 12:46 GMT
Editor : abs | By : abs
Advertising

സമസ്ത ഇസ്‌ലാമിക് സെന്റർ നേതാവ് എം.സി സുബൈർ ഹുദവി (48) അന്തരിച്ചു. ഇന്ന് നാട്ടിൽ പോകാനിരിക്കെയാണ് മരണം. ബുധനാഴ്ച രാത്രി ഉറക്കത്തിലാണ് മരണം സംഭവിച്ചത്. ജിദ്ദയിലെ കന്തറയിലെ താമസസ്ഥലത്ത് സുഹൃത്തുക്കളുടെ സഹായത്തോടെ പൊലീസ് പരിശോധിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്.

പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശിയാണ്. ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ സുബൈർ സൗദിയിലെ മത-സാമൂഹ്യമേഖലയിൽ സജീവമായിരുന്നു. സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെന്റർ കമ്മിറ്റി, സൗദി നാഷണൽ കമ്മിറ്റി എന്നിവയിൽ അംഗമാണ്. നേരത്തെ ദുബൈ കെഎംസിസിയിൽ സജീവമായിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News