ഹറമുകളിൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുന്നു;രാജ്യത്തെ മുഴുവൻ പള്ളികളിലും പ്രോട്ടോകോൾ പാലിക്കാൻ നിർദ്ദേശം

നമസ്‌കാരം ത്വവാഫ് സഅയ് എന്നീ കർമ്മങ്ങൾക്ക് നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നാളെ മുതൽ വീണ്ടും പുനഃസ്ഥാപിക്കും

Update: 2021-12-29 15:47 GMT
Advertising

മക്ക മദീന ഹറം പള്ളികളിൽ കോവിഡ് പ്രോട്ടോകോളുകളിൽ നൽകിയിരുന്ന ഇളവുകളിൽ ചിലത് പിൻവലിച്ചു.പ്രാർത്ഥനക്കെത്തുന്നവർ സാമൂഹിക അകലം പാലിക്കണമെന്ന് ഹറം കാര്യാലയം നിർദ്ദേശിച്ചു.രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്ന് വരുന്ന സഹാചര്യത്തിലാണ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചത്.

ഭൂരിഭാഗം പേരും വാക്‌സിൻ സ്വീകരിക്കുകയും കോവിഡ് കേസുകൾ കുത്തനെ കുറയുകയും ചെയ്ത സാഹചര്യത്തിലായിരുന്നു മക്ക മദീന ഹറമുകളിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിരുന്നത്. എന്നാൽ രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനത്തിന്റെ പുതിയ തരംഗം രൂപപ്പെട്ട പശ്ചാതലത്തിൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു തുടങ്ങി. വ്യാഴാഴ്ച രാവിലെ 7 മണി മുതൽ ഹറമുകളിൽ നമസ്‌കാരത്തിനെത്തുന്നവരും ഉംറ തീർത്ഥാടകരും സാമൂഹിക അകലം പാലിച്ച് കൊണ്ടായിരക്കണം കർമ്മങ്ങൾ ചെയ്യേണ്ടത്.

നമസ്‌കാരം ത്വവാഫ് സഅയ് എന്നീ കർമ്മങ്ങൾക്ക് നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ നാളെ മുതൽ വീണ്ടും പുനഃസ്ഥാപിക്കും. ഹറമുകളിലെത്തുന്നവർ പെർമിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയക്രമം കൃത്യമായി പാലിച്ചിരിക്കണം. ഹറമുകളിലെ നിയന്ത്രണം ജീവനക്കാർക്കും ബാധകമാണ്. രാജ്യത്തെ മുഴുവൻ പള്ളികളിലും കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയവും നിർദ്ദേശിച്ചു. പള്ളികളിലെത്തുന്നർ പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പള്ളി ജീവനക്കാർക്കും നിർദ്ദേശം നൽകി.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News