സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ

പൊതു സുരക്ഷയുമായി ബന്ധപ്പെട്ടവയാണ് പുതിയ സേവനങ്ങൾ

Update: 2025-07-24 16:08 GMT

ദമ്മാം: സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യക്തിഗത, ബിസിനസ് പോർട്ടലായ അബ്ഷിർ സേവന പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി. പൊതു സുരക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്. അബ്ഷിർ ബിസിനസിലും കൂടുതൽ സേവനങ്ങൾ ലഭ്യമാകും.

റിയാദിലെ പബ്ലിക് സെക്യൂരിറ്റി ആസ്ഥാനത്ത് നടന്ന ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഫോറത്തിൽ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ-ബസ്സാമി അബ്ഷിർ പ്ലാറ്റ്ഫോമിൽ പുതുതായി ഉൾപ്പെടുത്തിയ പൊതു സുരക്ഷാ ഇ-സേവനങ്ങൾ ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫിന്റെ രക്ഷാകർതൃത്വത്തിലായിരുന്നു പരിപാടി.

പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള വാഹനകൈമാറ്റം, എയർ വെപ്പൺ സേവനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം, അവയുടെ ലൈസൻസുകൾ പുതുക്കൽ എന്നിവ വ്യക്തിഗത അബ്ഷിറിലും, ആക്‌സിഡന്റ് റിപ്പോർട്ട് സേവനം, റോക്ക് കട്ടിംഗ് സേവനങ്ങളായ പാറ മുറിക്കാനുള്ള വസ്തുക്കളുടെ ഉപയോഗത്തിനുള്ള അനുമതി, അവ റദ്ദാക്കൽ, ഡ്രെയിനേജിനും ഗതാഗതത്തിനുമുള്ള അനുമതി, അവ റദ്ദാക്കൽ തുടങ്ങിയവ അബ്ഷിർ ബിസിനസ് പ്ലാറ്റ്‌ഫോമിലും ഇനി ലഭിക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News