സൗദിയിലെ വിവിധ പോർട്ടുകളിൽ 1400ലധികം കള്ളക്കടത്ത് ശ്രമങ്ങൾ പിടികൂടി

ഒരാഴ്ചക്കിടെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്

Update: 2025-09-14 16:40 GMT

റിയാദ്: സൗദിയിലെ വിവിധ കസ്റ്റംസ് പോർട്ടുകളിൽ നിന്നായി 1400ലധികം കള്ളക്കടത്ത് ശ്രമങ്ങൾ പിടികൂടി. സകാത്ത് ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടികൂടിയവയിൽ 35 ഇനം മയക്കുമരുന്നുകളും ഉൾപെടും. ഒരാഴ്ചക്കിടെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്.

കര, കടൽ, വ്യോമ മാർഗങ്ങളിലെ കസ്റ്റംസ് പോർട്ടുകളിൽ തടഞ്ഞ കള്ളക്കടത്ത് ശ്രമങ്ങളുടെ കണക്കുകളാണ് പുറത്തുവിട്ടത്. 1,402 ഇത്തരം ശ്രമങ്ങളാണ് പരാജയപ്പെടുത്തിയത്. ഹാഷിഷ്, കൊക്കെയിൻ, ഹെറോയിൻ, ഷാബു, ക്യാപ്റ്റഗൺ ഗുളികകൾ തുടങ്ങി 35 ഇനം മയക്കുമരുന്നുകൾ ഇതിൽ ഉൾപെടും.

479 നിരോധിത വസ്തുക്കളും പിടികൂടി. 1,029 പാക്കറ്റ് പുകയില, 18 തരം അനധികൃത കറൻസികൾ, ആയുധങ്ങളും ബന്ധപ്പെട്ട ഉപകരണങ്ങളും തുടങ്ങിയവയാണ് പ്രധാനമായും പിടികൂടിയത്. സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ ഏജൻസികളുമായി സഹകരണം തുടരും. ഇറക്കുമതി, കയറ്റുമതി മേഖലയിൽ കസ്റ്റംസ് നിയന്ത്രണം കൂടുതൽ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News