സൗദിയിൽ ദേശീയ ദിന ഓഫറുകൾ തുടരുന്നു; പരിശോധന കർശനമാക്കി വാണിജ്യ മന്ത്രാലയം

6000 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി അതോറിറ്റി വ്യക്തമാക്കി

Update: 2025-09-21 16:54 GMT
Editor : Thameem CP | By : Web Desk

റിയാദ്: സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ തുടരുന്ന ഡിസ്‌കൗണ്ട് വിൽപ്പന നിരീക്ഷിക്കുന്നതായി വാണിജ്യ മന്ത്രാലയം. ഡിസ്‌കൗണ്ട് നൽകുന്ന സ്ഥാപങ്ങൾ മന്ത്രാലയം നിർദേശിച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകും. കർശനമായ പരിശോധനയും മന്ത്രാലയത്തിന് കിഴിൽ നടന്നുവരുണ്ട്. 6000 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി അതോറിറ്റി വ്യക്തമാക്കി.

വാണിജ്യ സ്ഥാപനങ്ങളിലും ഇ-സ്റ്റോറുകളിലും ദേശീയ ദിന ഓഫറുകൾക്ക് ലൈസൻസ് നിർബന്ധമാണ്. ഇവ സ്ഥാപങ്ങളിൽ പ്രദർശിപ്പിക്കണം. വിലകിഴിവുള്ള സാധനങ്ങളുടെ വില ഉപഭോക്താവിന് വ്യക്തമാവണം. ഡിസ്‌കൗണ്ടിന് മുമ്പുള്ള വിലയും പ്രദർശിപ്പിക്കണം, വിലക്കിഴിവിൽ, തെറ്റിദ്ധരിപ്പിക്കാനോ കൃത്രിമത്വം കാണിക്കാനോ പാടില്ല. ഓഫർ കാലയളവിൽ ഉപഭോക്താവി്‌ന് വാങ്ങിയ സാധനം മാറ്റിയെടുക്കുന്നതിനോ,തിരിച്ചു നൽകുന്നതിനോ ഉള്ള മാനദണ്ഡങ്ങൾ എന്താണെന്ന് വ്യക്തമാക്കണം. സെപ്റ്റംബർ 30 വരെയാണ് ദേശീയ ദിന ഡിസ്‌കൗണ്ട് സ്ഥാപനങ്ങൾക്ക് നൽകാനാവുക.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News