നവോദയ സമ്മർ ക്യാമ്പ് 2023 സംഘടിപ്പിച്ചു

Update: 2023-08-01 19:52 GMT

നവോദയ കേന്ദ്ര കുടുംബവേദിയുടെ നേതൃത്വത്തിൽ ഏകദിന നോൺ റെസിഡൻഷ്യൽ സമ്മർ ക്യാമ്പ് "സമ്മർ ഇൻ ദമ്മാം 2023" ഫൈസലിയയിൽ സംഘടിപ്പിച്ചു.

ഇരുപത്തി അഞ്ചോളം ഗായകർ ചേർന്നുള്ള സ്വാഗതഗാനത്തോടെയാണ് സമ്മർ ക്യാമ്പിന് തുടക്കമായത്.




പിന്നീട് വ്യത്യസ്തമായ രീതിയിൽ സിനിമ പേരുകൾ നൽകുകയും അതിൽ നിന്നും നറുക്കെടുപ്പിലൂടെ റാക്ക കുടുംബ വേദി അംഗങ്ങളായ ഷേയ്ക്ക് ദാവൂദ് ,റുബീന എന്നിവർ അവിസ്മരണീയമായ അഭിനയമുഹൂർത്തം സമ്മാനിച്ചുകൊണ്ട് രസകരരമായരിതിയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം കമ്മിറ്റി കൺവീനർ സഫീന താജ് ഉദ്ഘാടന സെഷൻ നിയന്ത്രിച്ചു. ക്യാമ്പ് കൺവീനർ ടോണി എം.ആൻറണി ക്യാമ്പിനെകുറിച്ച് വിശദീകരിക്കുകയും ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. നവോദയ രക്ഷാധികാരി പ്രതീപ് കൊട്ടിയം ആശംസപറഞ്ഞു. ഇരുന്നൂറോളം കുട്ടികളും, നൂറ്റി അൻപതോളം കുടുംബങ്ങളും ക്യാമ്പിന്റെ ഭാഗമായി.

Advertising
Advertising




മുഹമ്മദ് ഹാരിസ് നയിച്ച ആർട്ടിഫിഷൽ ഇൻറലിജൻസ്, മെന്റലിസ്റ്റ് മഹേഷ് കാപ്പിൽ നയിച്ച മൈൻഡ് പവർ വർക്ക് ഷോപ്പ് , ജയൻ തച്ചൻമ്പാറ നയിച്ച നാടക പരിശീലന കളരി, മെമ്മറി ഗെയിമുകളുമായി ദീപക് പോൾ, കുട്ടികൾക്കും മുതിർന്നവർക്കും വ്യത്യസ്‍തങ്ങളായ ഗെയിംസുകൾ, നാടൻ പാട്ടുകൾ, സമാപന സമ്മേളനം ,കലാപരിപാടികൾ എന്നിവ സമ്മർ ക്യാമ്പിന്റെ പ്രധാന ആകർഷണങ്ങളായി. പരിപാടികളും,രസകരമായ മുഹൂർത്തങ്ങളും,ക്യാമ്പിൽ പങ്കെടുത്ത അംഗങ്ങളുടെ പ്രതികരണങ്ങളും ഉൾപ്പെടുത്തിയ പത്രവും സമാപന ചടങ്ങിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചു.

കേന്ദ്ര കുടുംബവേദി സെക്രട്ടറി ഉമേഷ്കളരിക്കൽ,നവോദയ രക്ഷാധികാരികളായ പ്രദീപ് കൊട്ടിയം, രഞ്ജിത് വടകര, നവോദയ ജനറൽ സെക്രട്ടറി റഹിം മടത്തറ, നവോദയ വൈസ് പ്രസിഡൻ്റ് മോഹനൻ വെള്ളിനേഴി എന്നിവർ പങ്കെടുത്തു.

വിവിധ പരിപാടികൾക്ക് ഉണ്ണി എങ്ങണ്ടിയൂർ, അമൽ ഹാരിസ്,നരസിംഹൻ, സുരേഷ് കൊല്ലം,മനോജ് പുത്തൂരാൻ, ശ്രീകാന്ത് വാരണാസി, ജോഷി,സൂര്യ മനോജ്,ശരണ്യ ക്യഷ്ണദാസ്, അഡ്വ.ആർ.ഷഹന,ജയകുമാർ ജുബൈൽ, അബ്ദുൽ ലത്തീഫ് എന്നിവർ നേതൃത്വം നൽകി.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News