സൗദി എംബസികൾ വഴി അനുവദിച്ചത് 30 ലക്ഷത്തിനടുത്ത് വിസകൾ

കൂടുതൽ വിസകൾ മുംബൈ, ജക്കാർത്ത, ധാക്ക എന്നിവിടങ്ങളിൽ

Update: 2025-09-14 16:46 GMT

റിയാദ്: വിവിധ രാജ്യങ്ങളിലെ സൗദി എംബസികൾ വഴി 30 ലക്ഷത്തിനടുത്ത് വിസകൾ അനുവദിച്ചു. കഴിഞ്ഞ മൂന്ന് മാസത്തേതാണ് കണക്ക്. സൗദി വിദേശ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി എംബസികൾ, കോൺസുലേറ്റുകൾ എന്നിവ വഴി 29,47,550 വിസകൾ അനുവദിച്ചുവെന്നാണ് കണക്ക്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലേതാണ് കണക്ക്.

ഏറ്റവും കൂടുതൽ വിസകൾ അനുവദിച്ചത് മുംബൈ, ജക്കാർത്ത, ധാക്ക എന്നിവിടങ്ങളിലെ എംബസികൾ, കോൺസുലേറ്റുകൾ എന്നിവയിൽ നിന്നാണ്. ഇസ്ലാമാബാദ്, കറാച്ചി, കൈറോ എന്നിവിടങ്ങളിൽ നിന്നും വലിയ തോതിൽ വിസകൾ അനുവദിച്ചു. ഏറ്റവും കുറവ് വിസകൾ അനുവദിച്ചത് സ്പെയിനിലെ കോൺസുലേറ്റിൽ നിന്നാണ്. രണ്ടു വിസകളാണ് അനുവദിച്ചത്. നിലവിൽ രാജ്യത്ത് ഓൺ അറൈവൽ, ഇ വിസ തുടങ്ങിയവ അനുവദിക്കുന്നുണ്ട്. 96 മണിക്കൂർ കാലാവധിയുള്ള ട്രാൻസിറ്റ് വിസകളും നിലവിൽ ലഭ്യമാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News