Writer - razinabdulazeez
razinab@321
റിയാദ്: സൗദിയിൽ കഴിഞ്ഞ മാസം മാത്രം പിടികൂടിയത് അമ്പതിനായിരത്തിനടുത്ത് ഗതാഗത നിയമ ലംഘനങ്ങൾ. മൂന്നു ലക്ഷത്തിലധികം പരിശോധനകളാണ് മേഖലയിൽ പൂർത്തിയാക്കിയത്. ആഗസ്റ്റ് മനസത്തിലെ കണക്കുകളാണ് ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി പുറത്തു വിട്ടത്.
നിയമലംഘനങ്ങളിൽ മക്കയാണ് മുന്നിൽ. 10,841ലംഘനങ്ങളാണ് കണ്ടെത്തിയത്. 9,592 ലംഘനങ്ങളുമായി റിയാദ് ആണ് തൊട്ടു പിറകിൽ. ലംഘനങ്ങളുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്ത് കിഴക്കൻ പ്രവിശ്യയാണെന്നും കണക്കുകൾ പറയുന്നു. കര ഗതാഗതം, കടൽ ഗതാഗത നിയമ ലംഘനങ്ങൾ എന്നിവ ഇതിൽ ഉൾപെടും. 3,33,000 പരിശോധനകളാണ് കര ഗതാഗത മേഖലയിൽ പൂർത്തിയാക്കിയത്. കടൽ ഗതാഗത മേഖലയിൽ പൂർത്തിയാക്കിയത് 7,502 പരിശോധനകളുമാണ്. സുരക്ഷിത ഗതാഗതം ഒരുക്കുക, നിയമലംഘനങ്ങൾ തടയുക തുടങ്ങിയവയുടെ ഭാഗമായാണ് നടപടി.