Editor - VM Afthabu Rahman
സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.
നിലമ്പൂർ എക്സ്പാറ്റ്സ് ഓർഗനൈസേഷൻ "നിയോ ജിദ്ദ " നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള ചുങ്കത്തറയിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പുതുതായി ആരംഭിച്ച കോവിഡ് കെയർ സെന്ററിലേക്ക് ബൈപാപ്പ് മെഷീൻ അടക്കമുള്ള ഉപകരണങ്ങൾ കൈമാറി. നിലമ്പൂർ മേഖലയിലെ ഏഴ് പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുംമടങ്ങുന്ന എട്ടു സംഘടനകളുടെ കൂട്ടായ്മയാണ് നിയോ ജിദ്ദ. പരിപാടി നിയോ സ്ഥാപക പ്രസിഡണ്ടും ഓവർസീസ് കോർഡിനേറ്ററുമായ റഷീദ് വരിക്കോടൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ടീച്ചർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായിൽ, നിയോ രക്ഷാധികാരി നജീബ് കളപ്പാടൻ, സി. പി. മുഹമ്മദ് കുട്ടി , ജലീൽ മാടമ്പ്ര, ഷാജി പറൊക്കോട്ട്, ജോബി പോത്തുകല്ല്, ഹംസ നിലമ്പൂർ, കെ പി എം സലീം, ജലീൽ പി എ, മൻസൂർ എടക്കര, നജീബ് മുണ്ടേരി, താജ സക്കീർ, കെ വി അസീസ് ചുങ്കത്തറ, ബ്ലോക്ക് മെമ്പർ സോമൻ, പറമ്പിൽ ബാവ, ഷൌക്കത്ത്, ഹക്കീം ചങ്കരത്ത് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ ലാൽ പരമേശ്വർ സ്വാഗതവും, എച്ച് എം സി അംഗം ടി. ടി. നാസർ നന്ദിയും പറഞ്ഞു. ജിദ്ദയിൽ നിന്നും നിയോ പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട്, സെക്രട്ടറി അബൂട്ടി പള്ളത്ത്, ട്രഷറർ സൈഫുദ്ധീൻ വാഴയിൽ എന്നിവർ നേതൃത്വം നൽകി.