എംഇഎസ് മമ്പാട് കോളേജ് അലുംനി ജിദ്ദാ ചാപ്റ്ററിന് പുതിയ നേതൃത്വം

Update: 2025-05-07 08:50 GMT
Editor : razinabdulazeez | By : Web Desk

ജിദ്ദ: എംഇഎസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ ജനറൽ ബോഡി യോഗം ഷറഫിയ ചെന്നൈ എക്സ്പ്രസ്സ്‌ ഹോട്ടലിൽ വെച്ച് നടന്നു. പ്രസിഡണ്ട് അസൈൻ ഇല്ലിക്കലിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം നിസാം പാപ്പറ്റ ഉദ്ഘാടനം ചെയ്തു. അടുത്ത കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.വരണാധികാരിയായി സൈഫുദ്ധീൻ വാഴയിൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 32 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നും ടിപി രാജീവ് (പ്രസിഡണ്ട്‌) , തമീം അബ്ദുള്ള (ജന: സെക്രട്ടറി ), പിഎംഎ ഖാദർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാർ: സമീർ എടവണ്ണ, സാബിൽ മമ്പാട്, ഷമീല പി എന്നിവരെയും ജോ.സെക്രട്ടറിമാരായി മൂസ പാണ്ടിക്കാട്, ഷബീർ കല്ലായി, ഹസീന അഷ്‌റഫ് എന്നിവരെയും തിരഞ്ഞെടുത്തു.ജിദ്ദയിലെ പ്രവാസികളായ എംഇഎസ് മമ്പാട് കോളേജ് പൂർവ വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധങ്ങളായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയികൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയാണ് എംഇഎസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ. കൂടുതൽ അലുംനികളെ കണ്ടെത്തി വ്യവസ്ഥാപിതവും വൈവിധ്യങ്ങളുമായ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുവാൻ പുതിയ കമ്മിറ്റിക്ക് എല്ലാ പിന്തുണയും ഉണ്ടാവണമെന്ന് പുതിയ പ്രസിഡന്റ് ആവശ്യപ്പെട്ടു. സിഎം അബ്ദുറഹിമാൻ, ബഷീർ പരുത്തിക്കുന്നൻ, ഹസൈൻ പുന്നപ്പാല, നിസാം മമ്പാട്, ഹസീന അഷ്‌റഫ്, ലത്തീഫ് മലപ്പുറം എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ മമ്പാട് സ്വാഗതവും, സലിം എരഞ്ഞിക്കൽ നന്ദിയും പറഞ്ഞു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News