റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന് പുതിയ സാരഥികൾ

പ്രസിഡന്റായി നസ്‌റുദ്ദീൻ വി.ജെയും ജന. സെക്രട്ടറിയായി ഷംനാദ് കരുനാഗപ്പള്ളിയെയും തെരഞ്ഞെടുത്തു

Update: 2024-04-07 14:49 GMT
Advertising

റിയാദ്: മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യൻ മീഡിയ ഫോറം വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നസ്റുദ്ദീൻ വി.ജെ (പ്രസിഡന്റ്), ഷംനാദ് കരുനാഗപ്പളളി (ജന. സെക്രട്ടറി), കനകലാൽ (ട്രഷറർ), ജലീൽ ആലപ്പുഴ (കോഓർഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.

അഷ്റഫ് വേങ്ങാട്ട് (മുഖ്യരക്ഷാധികാരി), സുലൈമാൻ ഊരകം (വൈസ് പ്രസിഡന്റ്), നാദിർഷാ റഹ്‌മാൻ (സെക്രട്ടറി), വിവിധ വകുപ്പ് കൺവീനർമാരായി ജയൻ കൊടുങ്ങല്ലൂർ (വെൽഫെയർ), നൗഫൽ പാലക്കാടൻ (ഇവന്റ്), നജീം കൊച്ചുകലുങ്ക് (അക്കാദമിക്), ഷിബു ഉസ്മാൻ (സാംസ്‌കാരികം) എന്നിവരെയും തെരഞ്ഞെടുത്തു. അഫ്താബ് റഹ്‌മാൻ, മുജീബ് ചങ്ങരംകുളം, ശഫീഖ് കിനാലൂർ, അക്ബർവേങ്ങാട്ട്, ഷമീർ ബാബു എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ.

നജിം കൊച്ചുകലുങ്ക് യോഗം ഉദ്ഘാടനം ചെയ്തു. ഷഫീക്ക് കിനാലൂർ അധ്യക്ഷത വഹിച്ചു. നൗഫൽ പിലക്കാടൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജയൻ കൊടുങ്ങല്ലൂർ വരവുചെലവ് കണക്കും ജലീൽ ആലപ്പുഴ ക്ഷേമ പദ്ധതിയും വിശദീകരിച്ചു. നൗഫൽ പാലക്കാടൻ സ്വാഗതവും ജയൻ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News