ദമ്മാം സോഷ്യൽ ഫോറം കാസർഗോഡ് ജില്ലാകമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
സൗദി അറേബ്യയുടെ കിഴക്കൻ പ്രവേശ്യയിലെ കാസർഗോഡ് ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ കെ.ഡി.എസ്.എഫ് അൽ ഖോബർ കമ്മിറ്റി ജനറൽ ബോഡി യോഗം അൽ ഖോബറിലെ അപ്‌സര ഹോട്ടലിൽ നടന്നു.
ജനറൽ ബോഡി യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഷാഫി ചെടേക്കാൽ ഉദ്ഘാടനം ചെയ്തു. അൽ ഖോബർ കമ്മിറ്റി പ്രസിഡണ്ട് ഖലീൽ പടിഞ്ഞാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷഫീഖ് പട്‌ള സ്വാഗതം പറഞ്ഞു.
ജനറൽ സെക്രട്ടറി ഷഫീഖ് പട്‌ള മൂന്ന് വർഷത്തെ കെ.ഡി.എസ്.എഫ് ഖോബർ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അൻവർ ഖാൻ ചേരങ്കൈ, റഫീഖ് ത്രകരിപൂർ, ഹനീഫ് അറബി, സുബൈർ ഉദിനൂർ, ജുനൈദ് നീലേശ്വേരം എന്നിവർ സംസാരിച്ചു.
2023 വർഷത്തേക്കുള്ള ഭാരവാഹികളായി ഖലീൽ പടിഞ്ഞാർ(പ്രസിഡന്റ്), ഷഫീഖ് പട്‌ള(ജനറൽ സെക്രട്ടറി), നാസർ ചേരങ്കെ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
റഫീഖ് തൃക്കരിപ്പൂർ, ഹനീഫ് അറബ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും നിസാം ഉപ്പള, ജുനൈദ് നീലേശ്വരം എന്നിവരെ ജോ.സെക്രട്ടറിമാരായും, ഹാരിസ് എരിയപാടി, ഇബ്രാഹിം പള്ളൻകോട് എന്നിവരെ പ്രോഗ്രാം കൺവീനർമാരായും, അൻവർ ഖാൻ ചേരങ്കെയെ മീഡിയ കോർഡിനേറ്ററായും തിരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് അംഗടിമുഗർ തെരഞ്ഞടുപ്പ് നിയന്ത്രിച്ചു. ഹാരിസ് എരിയപ്പാടി യോഗത്തിന് നന്ദി പറഞ്ഞു.