കെ. സുധാകരന്റെ അറസ്റ്റിൽ ഒ.ഐ.സി.സി പ്രതിഷേധിച്ചു

Update: 2023-06-25 18:41 GMT

കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് കെ. സുധാകരൻ എംപി അറസ്റ്റ് ചെയ്തതിൽ അൽ ഹസ്സ ഒ.ഐ.സി.സി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

മോൺസൻ മാവുങ്കലിന് തട്ടിപ്പ് നടത്താൻ എല്ലാ ഒത്താശകളും ചെയത് കൊടുത്തത് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പും ,വകുപ്പിലെ ഉന്നത പോലീസുദ്യോഗസ്ഥരുമാണെന്നത് പകൽ വെളിച്ചം പോലെ സത്യമാണ് എന്നന്നറിഞ്ഞിട്ടും കെ സുധാകരനെതിരെ കേസെടുത്തത് സർക്കാരിനെതിരെ വരുന്ന ജനരോഷം വഴിതിരിച്ച് വിടാനും, ആരോപണം ഉന്നയിക്കുന്നവരെ മനസികമായി തളർത്തുക എന്ന ഗൂഢ ലക്ഷ്യവുമാണുള്ളതെന്നും പ്രതിഷേധ സദസ്സ് ആരോപിച്ചു.

Advertising
Advertising

കൺവീനർ കൊല്ലം നവാസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സദസ്സ് ഒഐസിസി ദമ്മാം പാലക്കാട് ജില്ലാ കമ്മറ്റി ട്രഷറർ ഷമീർ പനങ്ങാടൻ ഉദ്ഘാടനം ചെയ്തു.

അർശദ് ദേശമംഗലം, ഉമർ കോട്ടയിൽ, പ്രസാദ് കരുനാഗപ്പള്ളി, നിസാം വടക്കേകോണം, അഫ്സൽ തിരൂർകാട് എന്നിവർ സംസാരിച്ചു. ലിജു വർഗ്ഗീസ് സ്വാഗതവും, റഫീഖ് വയനാട് നന്ദിയും പറഞ്ഞു.

മൊയ്തു അടാടി, മുരളി സനയ്യ, ബിനു കൊല്ലം, ഹാഷിം കണ്ണൂർ, സബാസ്റ്റ്യൻ സനയ്യ, സലീം പോത്തൻകോട്, രമണൻ കായംകുളം, അക്ബർഖാൻ , ഷിജോ വർഗ്ഗീസ്, റിജോ ഉലഹന്നാൻ, ശിവൻ, നൗഷാദ് കൊല്ലം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സുധാകരന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ടുള്ള മുദ്രാവാക്യം വിളിയോടെയാണ് പ്രതിഷേധ സദസ്സിന് സമാപനമായത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News