ഓൺലൈൻ ഉംറ വിസ അനുവദിക്കും;ഇന്ത്യൻ തീർത്ഥാടകർക്കും വിസ

സൗദിയിൽ അംഗീകാരമുള്ള കോവിഡ് വാക്‌സിനെടത്ത 12 വയസ്സിന് മുകളിലുള്ളവർക്കാണ് ഉംറ വിസ അനുവദിക്കുക

Update: 2022-01-11 15:02 GMT
Editor : dibin | By : Web Desk
Advertising

ഓൺലൈൻ ഉംറ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സൗദി ഹജ്ജ് ഉംറ മന്ത്രാലയം വിശദീകരിച്ചു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓൺലൈനായി ഉംറ വിസ നേടാൻ കഴിയും. സൗദിയിൽ അംഗീകാരമുള്ള കോവിഡ് വാക്‌സിനെടത്ത 12 വയസ്സിന് മുകളിലുള്ളവർക്കാണ് ഉംറ വിസ അനുവദിക്കുക.

നിലവിൽ സൗദിയിലേക്ക് വരാൻ തടസങ്ങളില്ലാത്ത ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകർക്ക് ഇലക്ട്രോണിക് ഉംറ വിസ നൽകുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴിലെ ഇലക്ട്രോണിക് ഉംറ പോർട്ടൽ വഴിയാണ് വിസാ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. ഓരോ രാജ്യത്തും പ്രവർത്തിക്കുന്ന സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഉംറ ഓപ്പറേറ്റർമാരോ ഏജൻസികളോ വഴിയാണ് തീർത്ഥാടകർ ഉംറക്ക് വരേണ്ടത്. ഇലക്ട്രോണിക് ഉംറ പോർട്ടലിൽ പ്രവേശിച്ചാൽ ഓരോ രാജ്യത്തേയും ഉംറ ഓപ്പറേറ്റർമാരുടേയും ഏജൻസികളുടേയും വിശദമായ വിവരങ്ങൾ കാണാനാകും. ഇത്തരം ഒരു സ്ഥാപനം തെരഞ്ഞെടുക്കുകയാണ് ഉംറ വിസക്ക് അപേക്ഷിക്കുന്നവർ ആദ്യമായി ചെയ്യേണ്ടത്.

തുടർന്ന് ഇഷ്ടപ്പെട്ട പാക്കേജുകൾ തെരഞ്ഞെടുത്ത് പണമടക്കണം. അടിസ്ഥാന സേവനങ്ങൾക്കും, താമസ-ഗതാഗത സൗകര്യങ്ങൾക്കുമാവശ്യമായ ചെലവുൾപ്പെടെയാണ് പണമടക്കേണ്ടത്. മടക്കയാത്ര ടിക്കറ്റ്, മെഡിക്കൽ ഇൻഷൂറൻസ്, സൗദിയിൽ അംഗീകാരമുള്ള വാക്‌സിൻ സ്വീകരിക്കൽ, ഉംറ നിർവ്വഹിക്കുന്നതിനും മസ്ജിദുന്നബവി സന്ദർശിക്കുന്നതിനുമായുള്ള അപ്പോയിന്റ്‌മെന്റ് എടുക്കൽ തുടങ്ങിയ കാര്യങ്ങൾ യാത്രക്ക് മുമ്പ് ഉറപ്പാക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. https://eservices.haj.gov.sa/ എന്ന പോർട്ടൽ വഴിയാണ് ഉംറ വിസക്ക് അപേക്ഷിക്കേണ്ടത്.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News