ഗുണനിലവാരവും സുരക്ഷയും; സൗദിയിൽ വിദേശ ബസുകൾക്ക് നിയന്ത്രണം വരുന്നു

രാജ്യത്തിനകത്ത് സർവീസ് നടത്തുന്ന ബസുകളെയും നിയമത്തിൽ ഉൾപ്പെടുത്തും

Update: 2022-08-07 07:14 GMT
Advertising

സൗദിയിലേക്ക് സർവീസ് നടത്തുന്ന വിദേശ ബസുകളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി ഗതാഗത മന്ത്രാലയം. പൊതുജനാഭിപ്രായം തേടുന്നതിനായി മന്ത്രാലയം പുതിയ കരട് നിയമം പ്രസീദ്ധീകരിച്ചു. സൗദി ഗതാഗത മന്ത്രാലയമാണ് രാജ്യത്തേക്കെത്തുന്നതും രാജ്യത്ത സർവീസ് നടത്തുന്നതുമായ ബസുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങുന്നത്.

വിദേശത്ത്‌നിന്ന് യാത്രക്കാരുമായി രാജ്യത്തേക്ക് പ്രവേശിക്കുന്ന ബസുകൾ മന്ത്രാലയം നിർദ്ദേശിക്കുന്ന നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണം, എങ്കിൽ മാത്രമേ പ്രവേശന അനുമതി ലഭിക്കുകയുള്ളു. കൂടാതെ സൗദിക്കകത്ത് സർവീസ് നടത്തുന്ന ബസുകൾക്കും പുതിയ നിബന്ധനകൾ ബാധകമായിരിക്കും.

ഗുണനിലവാരവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഒപ്പം സീസണുകൾക്കനുസരിച്ച് ബസുകളുടെ ഓട്ടം നിയന്ത്രിക്കുന്നതിനും മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് നിയമത്തിൽ നിബന്ധകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗതാഗത പ്രക്രിയയിലെ കക്ഷികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, ഗതാഗത മേഖലയിൽ നിക്ഷേപക അന്തരീക്ഷം സൃഷ്ടിക്കുക, ഉയർന്ന നിലവാരവും സുരക്ഷയും വർധിപ്പിക്കുക തുടങ്ങിയവ കൈവരിക്കാൻ പുതിയ നിയമം വഴി ലക്ഷ്യമിടുന്നു. കരട് നിയമം പൊതുജനാഭിപ്രായം തേടുന്നതിനായി മന്ത്രാലയത്തിന്റെ ഇത്തിസലാഹ് പ്ലാറ്റ്ഫോം വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News