Writer - razinabdulazeez
razinab@321
റിയാദ്: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജിസാൻ, അസീർ, അൽ ബഹ, മക്ക, മദീന, ഹാഇൽ, തബൂക്ക്, അൽ ജൗഫ് എന്നിങ്ങനെ എട്ടിടങ്ങളിലാണ് മഴ മുന്നറിയിപ്പ്. കിഴക്കൻ മേഖലയിലെ ചില ഭാഗങ്ങളിൽ രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.