Writer - razinabdulazeez
razinab@321
റിയാദ്: അംഗീകൃത പ്ലാറ്റ്‌ഫോം വഴി ഒരാഴ്ചയിൽ ഏറ്റവും കൂടുതൽ വളണ്ടിയർമാരെ രജിസ്റ്റർ ചെയ്ത് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി റിയാദ് മുനിസിപ്പാലിറ്റി. 'റിയാദ് വളണ്ടിയേഴ്സ്' സംരംഭത്തിലാണ് 14,642 വളണ്ടിയർമാർ ഒരാഴ്ച രജിസ്റ്റർ ചെയ്തത്. പ്രദേശവാസികളെ നഗരവികസന പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ സംരംഭം. സംരംഭത്തിലൂടെ ഇതുവരെ 30,000-ത്തിലധികം സ്ത്രീകളും പുരുഷന്മാരും ഫീൽഡ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.