പുതിയ 'സീസൺ ടിക്കറ്റ്' പ്രഖ്യാപിച്ച് റിയാദ് പൊതു​ഗതാ​ഗത അതോറിറ്റി

വാർഷിക ടിക്കറ്റ്, വിദ്യാർഥികൾക്കുള്ള സെമസ്റ്റർ ടിക്കറ്റ് പ്ലാനുകൾ ജനുവരി മുതൽ ലഭ്യമാകും

Update: 2025-12-20 09:59 GMT
Editor : Mufeeda | By : Web Desk

റിയാദ്: അടുത്ത വർഷം ആദ്യം മുതലുള്ള പുതിയ സീസൺ ടിക്കറ്റ് പ്ലാനുകൾ പ്രഖ്യാപിച്ച് റിയാദ് പൊതു​ഗതാ​ഗത അതോറിറ്റി. പുതിയ ടിക്കറ്റ് പ്ലാനുകളിൽ വിദ്യാർഥികൾക്കുള്ള സെമസ്റ്റർ ടിക്കറ്റും എല്ലാ യാത്രക്കാർക്കുമുള്ള വാർഷിക ടിക്കറ്റും ഉൾപ്പെടുന്നു. ഈ ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നവർക്ക് നിശ്ചിത നിരക്കിൽ അൺലിമിറ്റഡ് യാത്ര സാധ്യമാകും.

ഇത് പൊതുഗതാഗതം സ്ഥിരമായി ഉപയോ​ഗിക്കുന്നവർക്ക് സമയവും പണവും ലാഭിക്കാൻ സഹായിക്കും. റിയാദിനകത്തെ ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പൊതുഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. യാത്രക്കാരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ളതാണ് ഈ നടപടിയെന്നും അതോറിറ്റി വ്യക്തമാക്കി.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News