ലോകോത്തര അധ്യാപകനിരയിൽ സൗദിക്കാരനും, ജുബൈലിലെ സഈദ് അൽ സഹ്‌റാനിക്ക് ഗ്ലോബൽ ടീച്ചർ പ്രൈസ്
ഒരു മില്യൺ യുഎസ് ഡോളറാണ് സമ്മാനത്തുക
Update: 2025-12-22 12:52 GMT
റിയാദ്: ലോകോത്തര അധ്യാപകനിരയിൽ ഇടംപിടിച്ച് സൗദിക്കാരൻ. ജുബൈലിൽ റോയൽ കമ്മീഷനിലെ അധ്യാപകനായ സഈദ് അൽ സഹ്‌റാനിയാണ് ലോകത്തിലെ ഏറ്റവും മികച്ച 50 അധ്യാപകരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടത്. യുനെസ്കോയുമായി സഹകരിച്ച് ഫയർകീ ഫൗണ്ടേഷൻ നൽകുന്ന ഗ്ലോബൽ ടീച്ചർ പ്രൈസാണ് ഇദ്ദേഹം സ്വന്തമാക്കിയത്. ഒരു മില്യൺ യുഎസ് ഡോളറാണ് സമ്മാനത്തുക. വിദ്യാർഥികളിലും സമൂഹത്തിലും ശ്രദ്ധേയമായ സ്വാധീനംചെലുത്തിയ മികച്ച അധ്യാപകർക്ക് ഫയർകീ ഫൗണ്ടേഷൻ വർഷം തോറും നൽകുന്നതാണ് ഈ അവാർഡ്. 2014 മുതലാണ് വിദ്യാഭ്യാസമേഖലയിൽ മികച്ച മുന്നേറ്റം നടത്തുന്ന അധ്യാപകർക്ക് ഫയർകീ ഫൗണ്ടേഷൻ അവാർഡ് നൽകിത്തുടങ്ങിയത്.