മൂന്നാം പാദത്തിലും സൗ​ദി മുന്നോട്ട്; സമ്പദ്‌വ്യവസ്ഥയിൽ അഞ്ച് ശതമാനം വർധന

ഈ വർഷം 4.4 ശതമാനത്തിന്റെ ജിഡിപി വളർച്ച നേടിയേക്കും

Update: 2025-10-31 14:39 GMT
Editor : Mufeeda | By : Web Desk

റിയാദ്: സമ്പദ് വ്യവസ്ഥയിൽ അഞ്ചു ശതമാനം വർധന രേഖപ്പെടുത്തി സൗദി. മുൻ വർഷത്തെ അടിസ്ഥാനമാക്കുമ്പോഴാണ് വർധന. ഈ വർഷം മൂന്നാം പാദത്തിലെ റിപ്പോർട്ട് അനുസരിച്ചാണ് കണക്കുകൾ. എണ്ണ-എണ്ണയിതര ഉൽ‌പാദനത്തിലെ വർധനവാണ് വളർച്ചക്ക് കാരണം.

എണ്ണ മേഖലയിൽ വർഷം തോറും 8.2 ശതമാനത്തിന്റെ വളർച്ചയും, എണ്ണ ഇതര മേഖലയിൽ 4.5 ശതമാനം വളർച്ചയുമാണ് രേഖപ്പെടുത്തിയത്. സർക്കാർ മേഖലയിൽ 1.8 ശതമാനം വളർച്ചയുണ്ടായി. മൊത്തം വളർച്ച സൗദിയുടെ ജിഡിപിയിലും കാര്യമായ മാറ്റമുണ്ടാക്കി.

മൂന്നാം പാദത്തിൽ മാത്രമായി ജിഡിപി വർധിച്ചത് 1.4 ശതമാനമാണ്. എണ്ണ-എണ്ണയിതര മേഖലയുടെ വളർച്ച മുൻനിർത്തി ഈ വർഷം സൗദി 4.4 ശതമാനത്തിന്റെ ജിഡിപി വളർച്ച നേടുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News