ബ്രിട്ടനുമായി സംയുക്ത സൈനിക സഹകരണത്തിനൊരുങ്ങി സൗദി

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും സൈനിക, പ്രതിരോധ മേഖലയിലെ സംയുക്ത സഹകരണത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു

Update: 2021-12-17 14:02 GMT

റിയാദ്: ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംയുക്ത സൈനിക സഹകരണം ചര്‍ച്ച ചെയ്യാനായി സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെയും ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ബെന്‍ വാലസിന്റേയും നതൃത്വത്തില്‍ ഉന്നതതല കൂടിക്കാഴ്ച നടന്നു.

റിയാദില്‍ നടന്ന യോഗത്തില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും സൈനിക, പ്രതിരോധ മേഖലയിലെ സംയുക്ത സഹകരണത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. പ്രാദേശിക-അന്തര്‍ദേശീയ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനായി ഇരു രാഷ്ട്രങ്ങളും നടത്തുന്ന പൊതുശ്രമങ്ങളും യോഗം അവലോകനം ചെയ്തു.

Advertising
Advertising

ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഫയാദ് ബിന്‍ ഹമദ് അല്‍ റുവൈലി, എക്സിക്യൂട്ടീവ് അഫയേഴ്സ് പ്രതിരോധ മന്ത്രി ഡോ. ഖാലിദ് ബിന്‍ ഹുസൈന്‍ അല്‍ ബയാരി, പ്രതിരോധ മന്ത്രിയുടെ സൈനിക ഉപദേഷ്ടാവ് മേജര്‍ ജനറല്‍ എന്നിവരും മറ്റു നിരവധി സൈനിക മേധാവികളും സൗദിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു.

ബ്രിട്ടീഷ് അംബാസഡര്‍ നീല്‍ ക്രോംപ്ടണ്‍, മിഡില്‍ ഈസ്റ്റിലെ മുതിര്‍ന്ന ബ്രിട്ടീഷ് പ്രതിരോധ ഉപദേഷ്ടാവ്, ലെഫ്റ്റനന്റ് ജനറല്‍ ജോയി മാര്‍ട്ടിന്‍ സാമി സാംപ്‌സണ്‍, ബ്രിഗേഡിയര്‍ ജനറല്‍ പാട്രിക് ഒ നീല്‍ എന്നിവരും ഉദ്യോഗസ്ഥരും ബ്രിട്ടനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News