ഖാൻ യൂനിസിൽ പുതിയ ദുരിതാശ്വാസ ക്യാമ്പ് സ്ഥാപിച്ച് സൗദി

സൗദി കിങ് സൽമാൻ റിലീഫ് സെന്ററാണ് സഹായങ്ങൾക്ക് നേത‍ത്വം നൽകുന്നത്

Update: 2025-11-27 10:38 GMT
Editor : Mufeeda | By : Web Desk

റിയാദ്: ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനുള്ള സൗദി ജനകീയ കാമ്പയിനിന്റെ ഭാഗമായി ഗസ്സ മുനമ്പിൽ പുതിയ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ച് സൗദി കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ.

ഖാൻ യൂനിസ് ഗവർണറേറ്റിന് വടക്കുള്ള അൽ-ഖറാറ പ്രദേശത്താണ് ക്യാമ്പ് സ്ഥാപിച്ചിരിക്കുന്നത്. വീടും കുടുംബവും നഷ്ടപ്പെട്ട ഡസൻ കണക്കിന് പേർക്ക് ക്യാമ്പ് ആശ്വാസമാകും.

ക്യാമ്പിൽ അടിസ്ഥാന അവശ്യസാധനങ്ങൾ പൂർണമായും സജ്ജമാക്കിയിട്ടുണ്ട്. ​ഗസ്സയിൽ തണുപ്പ് വർധിച്ചതോടെ കൂടുതൽ ദുരിതപൂർണമായ അവസ്ഥയാണുള്ളത്. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കേണ്ട ആവശ്യകത വർധിച്ചതിനാലാണ് നടപടിയെന്ന് കിങ് സൽമാൻ റിലീഫ് സെന്റർ വ്യക്തമാക്കി.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News