അകമഴിഞ്ഞ് സഹായം, ഗസ്സയിലേക്ക് വീണ്ടും കൈത്താങ്ങുമായി സൗദി
കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ നേതൃത്വത്തിലാണ് സഹായമെത്തിക്കുന്നത്
Update: 2025-10-29 09:02 GMT
റിയാദ്: ഗസ്സയിലേക്ക് അനുസ്യൂതം സഹായവുമായി സൗദി. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ നേതൃത്വത്തിലാണ് ഗസ്സയിലേക്ക് ഭക്ഷണപ്പൊതികളും അവശ്യസാധനങ്ങളും എത്തിക്കുന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കെ എസ് റിലീഫിന്റെ ഗസ്സ മുനമ്പിലെ പങ്കാളി സ്ഥാപനമായ സൗദി സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജാണ് ഈ സഹായം ഏറ്റുവാങ്ങിയത്. ഗസ്സ മുനമ്പിന്റെ വിവിധ ഭാഗങ്ങളിലുള്ള ദുരിതബാധിതരും പലായനം ചെയ്തവരുമായ കുടുംബങ്ങൾക്ക് നേരിട്ട് ഭക്ഷണങ്ങളും അവശ്യസാധനങ്ങളും വിതരണം ചെയ്യുന്ന ദൗത്യവുമായി സൗദി മുന്നോട്ടുപോവുകയാണ്.