സൗദിയില്‍ പരമ്പരാഗത മല്‍സ്യ ബന്ധന മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ്

ബോട്ടുകളുടെയും ജീവനക്കാരുടെയും എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നാല്‍പത്തിനാല് ശതമാനം കുറവ് രേഖപ്പെടുത്തി

Update: 2022-05-29 18:35 GMT
Editor : ijas

ദമ്മാം: സൗദിയില്‍ പരമ്പരാഗത മല്‍സ്യ ബന്ധന മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവ് വന്നതായി കണക്കുകള്‍. കിഴക്കന്‍ പ്രവിശ്യയിലെ മല്‍സ്യ ബന്ധന മേഖലയിലാണ് തൊഴിലാളികളുടെയും ബോട്ടുകളുടെയും എണ്ണത്തില്‍ വലിയ കുറവ് വന്നത്. ഇതേ സമയം പടിഞ്ഞാറന്‍ മേഖലയിലെ മല്‍സ്യ ബന്ധന മേഖലയില്‍ വലിയ വളര്‍ച്ച രേഖപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. പരിസ്ഥിതി ജല കൃഷി മന്ത്രാലയമാണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. രാജ്യത്തെ പരമ്പരാഗത മല്‍സ്യ ബന്ധന മേഖലയായ കിഴക്കന്‍ പ്രവിശ്യയില്‍ മല്‍സ്യബന്ധനം ഉപജീവനമാക്കിയവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

Advertising
Advertising
Full View

ബോട്ടുകളുടെയും ജീവനക്കാരുടെയും എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നാല്‍പത്തിനാല് ശതമാനം കുറവ് രേഖപ്പെടുത്തി. 1656ലേറെ ബോട്ടുകളാണ് ഇക്കാലയളവില്‍ ഇവിടെ നിന്നും പുറത്തായത്. ഇതേ സമയം പടിഞ്ഞാറന്‍ മേഖലയിലുള്ള ചെങ്കടല്‍ തീരത്തെ മല്‍സ്യ ബന്ധന രംഗത്ത് വലിയ വര്‍ധനവാണുണ്ടായത്. മുപ്പത്തിയാറെ ദശാംശം ആറ് ശതമാനത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തി. മല്‍സ്യ ബന്ധനമേഖലയില്‍ ജോലിയെടുക്കുന്നവരുടെ പദവി ശരിയാക്കുന്നതിന്‍റെ ഭാഗമായി സ്വീകരിച്ച നടപടികളെ തുടര്‍ന്ന് നിരവധി പേര്‍ ഈ മേഖല വിട്ടതാണ് കിഴക്കന്‍ മേഖലയില്‍ വലിയ കുറവിന് ഇടയാക്കിയത്.

Saudi Arabia has seen a sharp decline in the number of people employed in the traditional fishing industry

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News