സൗദി അറേബ്യ കൂടുതല്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനൊരുങ്ങുന്നു

750 ദശലക്ഷം റിയാലിന്‍റെ ഭക്ഷ്യഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ധാരണയിലെത്തി

Update: 2022-09-07 19:00 GMT
Advertising

ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായി സൗദി അറേബ്യ കൂടുതല്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനൊരുങ്ങുന്നു. 750 ദശലക്ഷം റിയാലിന്‍റെ ഭക്ഷ്യഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ധാരണയിലെത്തി. വിവിധ കമ്പനികളുമായാണ് കാര്‍ഷിക മന്ത്രാലയം ധാരണയിലെത്തിയത്

രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് മന്ത്രാലയം കന്പനികളുമായി ധാരണയിലെത്തി. വിവിധ ഭക്ഷ്യ ഉല്‍പാദക വിതരണ കമ്പനികളുമായി കൈകോര്‍ത്താണ് പദ്ധതി. ഇതിനായി 750 ദശലക്ഷം റിയാല്‍ കാര്‍ഷിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചു. കോണ്‍, സോയാബീന്‍, ബാര്‍ലി, മാംസം തുടങ്ങിയ ഭക്ഷ്യ ഉല്‍പന്നങ്ങളും അത്യാധുനിക സംവിധാനത്തോട് കൂടിയ കാര്‍ഷിക മെഷിനറികളും കരാര്‍ വഴി രാജ്യത്തേക്ക് എത്തും. ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുക, കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിതരണത്തില്‍ ഉണ്ടായേക്കാവുന്ന ക്ഷാമം പരിഹരിക്കുക, ഭക്ഷ്യ വിതരണത്തില്‍ സ്ഥിരത ഉറപ്പ് വരുത്തുക എന്നി ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News