വ്യവസായ കുതിപ്പിൽ സൗദി; ഒക്ടോബറിൽ മാത്രം 95 പുതിയ ലൈസൻസുകൾ

ഉത്പാദനം ആരംഭിച്ചത് 81 ഫാക്ടറികൾ

Update: 2025-12-12 11:15 GMT
Editor : Mufeeda | By : Web Desk

റിയാദ്: സൗദിയിൽ ഒക്ടോബർ മാസം മാത്രം 95 പുതിയ വ്യാവസായിക ലൈസൻസുകൾ പുറപ്പെടുവിച്ചതായി വ്യവസായ-ധാതു വിഭവ മന്ത്രാലയം. അതേ മാസത്തിൽ തന്നെ 81പുതിയ ഫാക്ടറികളും ഉത്പാദനം ആരംഭിച്ചു.മന്ത്രാലത്തിന്റെ റിപ്പോർട്ട് അനുസരിച്ച് പുതിയ ലൈസൻസുകളുമായി ബന്ധപ്പെട്ട നിക്ഷേപത്തിന്റെ ആകെ മൂല്യം 240 കോടി റിയാൽ കവിഞ്ഞു.

കൂടാതെ, രാജ്യത്ത് വിവിധ പ്രദേശങ്ങളിലായി 942 ൽ അധികം തൊഴിലവസരങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ഒക്ടോബറിൽ ഉത്പാദനം ആരംഭിച്ച ഫാക്ടറികളിലെ നിക്ഷേപങ്ങളുടെ മൂല്യം 130 കോടി റിയാലാണെന്നും 1,922 പുതിയ തൊഴിലവസരങ്ങൾ കണക്കാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News