ഹൂതികളുടെ ആയുധ സ്രോതസ് തടയണം; യമന്‍ വിഷയത്തില്‍ സൗദി അറേബ്യ

കഴിഞ്ഞ ദിവസം ചേർന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് യമൻ വിഷയത്തിൽ ചർച്ച നടന്നത്

Update: 2021-09-16 17:39 GMT
Editor : Roshin | By : Web Desk
Advertising

സൗദി അറേബ്യയിൽ യുഎസ് സ്ഥാപിച്ചിരുന്ന മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പിൻവലിച്ചതായി റിപ്പോർട്ട്. അയൽ രാജ്യങ്ങൾക്ക് ഭീഷണിയായ ഹൂതികളുടെ ആയുധ സ്രോതസ്സ് തടയണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് സൗദി മന്ത്രിസഭ ആവശ്യപ്പെട്ടു. അതിനിടെ ഐക്യരാഷ്ട്ര സഭയുടെ യമനിലേക്കുള്ള ദൂതൻ റിയാദ് സന്ദർശിച്ചു.

കഴിഞ്ഞ ദിവസം ചേർന്ന സൗദി മന്ത്രിസഭാ യോഗത്തിലാണ് യമൻ വിഷയത്തിൽ ചർച്ച നടന്നത്. അബഹ വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം യോഗത്തിൽ വിഷയമായി. സൗദിക്കു നേരെ ആക്രമണം നടത്തുന്ന ഹൂതികളുടെ ആയുധ സ്രോതസ് പ്രതിരോധിക്കണമെന്ന് സൗദി ആവശ്യപ്പെട്ടു. ഹൂതികൾക്ക് ആയുധം നൽകുന്നത് ഇറാനാണെന്ന് സൗദി നിരന്തരം ആവർത്തിക്കുന്നുണ്ട്. ഇതിനിടെ സൗദിയിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ യുഎസ് പിൻവലിച്ചെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്നാൽ വിഷയത്തിൽ സൗദിയുടെ പ്രതികരണമൊന്നും വന്നിട്ടില്ല. ഏത് സാഹചര്യത്തിലാണ് ഇവ പിൻവലിച്ചതെന്നും വ്യക്തമല്ല. യമൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സൗദിയുടെ ചർച്ചയും ശ്രമങ്ങളും തുടരുമെന്ന് മന്ത്രിസഭ ആവർത്തിച്ചു. ഈ മാസം അഞ്ചിന് ഐക്യരാഷ്ട്ര സഭയുടെ യുഎൻ ദൂതനായി അധികാരമേറ്റ ഹാൻസ് ഗ്രണ്ട്ബർഗ് റിയാദിലെത്തിയിട്ടുണ്ട്. യമൻ പ്രസിഡണ്ട് അബ്ദുറബ്ബ് മൻസൂർ ഹാദിയുൾപ്പെടെയുള്ളവരുമായി ഇദ്ദേഹം റിയാദിൽ ചർച്ച നടത്തും.

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News