Writer - razinabdulazeez
razinab@321
റിയാദ്: സുഡാനിലെ തെക്കൻ കോർദൊഫാനിലെ കഡുഗ്ലിയിൽ യുഎൻ ക്യാമ്പിന് നേരെയുള്ള ആക്രമണത്തെ ശക്തമായി അപലപിച്ച് സൗദി. സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ക്യാമ്പ് ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തിൽ യു.എൻ.ഐ.എസ്.എഫ്.എയുടെ ആറ് സമാധാന സേനാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇരകളെല്ലാം ബംഗ്ലാദേശി പൗരന്മാരാണെന്നും ആക്രമണത്തിൽ മറ്റ് ആറ് സേനാംഗങ്ങൾക്ക് പരിക്കേറ്റതായും യു.എൻ.ഐ.എസ്.എഫ്.എ വ്യക്തമാക്കി.