വമ്പൻ കുതിച്ചുചാട്ടവുമായി സൗദിയിലെ വ്യവസായ- ലോജിസ്റ്റിക്സ് മേഖല

എൻഐഡിഎൽപിയുടെ ജിഡിപി 790 ബില്യൺ റിയാലിലെത്തി

Update: 2025-12-22 12:14 GMT

റിയാദ്: സൗദിയുടെ വിഷൻ 2030-ന്റെ ഭാഗമായുള്ള നാഷണൽ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ആൻഡ് ലോജിസ്റ്റിക്സ് പ്രോഗ്രാം വമ്പൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി. ജിഡിപി 790 ബില്യൺ റിയാലിലെത്തിയതായി റിപ്പോർട്ട്. വൻ വളർച്ചയാണ് രേഖപ്പെടുത്തിയതെന്ന് വ്യവസായ ധാതു വിഭവമന്ത്രി ബന്ദർ അൽ ഖുറൈഫ് പറഞ്ഞു. ജിഡിപിയിൽ 5% വളർച്ചയാണ് കാണിക്കുന്നത്. ഊർജ്ജം, ഖനനം, വ്യവസായം, ലോജിസ്റ്റിക് സേവനങ്ങൾ എന്നിവയാണ് ഈ വളർച്ചക്ക് പിന്നിലെ പ്രധാന മേഖലകൾ. രാജ്യത്തിന്റെ എണ്ണയിതര ജിഡിപി വളർച്ചയുടെ 39 ശതമാനവും എൻഐഡിഎൽപിയിൽ നിന്നാണ്.

നിലവിൽ 56% ആണ് ജിഡിപിയിൽ എണ്ണയിതര മേഖലകളുടെ വിഹിതമുള്ളത്. രാജ്യത്ത് ലൈസൻസുള്ള വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം 12,500 കടക്കുകയും എൻഐഡിഎൽപി പദ്ധതിക്ക് കീഴിലുള്ള സർക്കാർ ഇതര നിക്ഷേപങ്ങൾ 719 ബില്യൺ റിയാലിൽ എത്തുകയും ചെയ്തു. സൗദി എക്‌സ്‌പോർട്ട്- ഇംപോർട്ട് ബാങ്ക് വ്യവസായ പദ്ധതികൾക്കായി 100 ബില്യൺ റിയാലിന്റെ വായ്പാ സഹായം നൽകിയിരുന്നു. സൗദിയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനും ആഗോളതലത്തിൽ മത്സരക്ഷമത വർധിപ്പിക്കുന്നതിനുമായി 2019-ലാണ് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരം എൻഐഡിഎൽപി ആരംഭിച്ചത്.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News