സൗദിയുടെ വിഷൻ 2030 ന്റെ ലക്ഷ്യം 85% പൂർത്തിയായെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ്
ചൊവ്വാഴ്ച ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് കോൺഫറൻസ് തുടങ്ങാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം
റിയാദ്: സൗദി അറേബ്യയുടെ വിഷൻ 2030 ന്റെ ലക്ഷ്യങ്ങളിൽ 85% 2024 അവസാനത്തോടെ പൂർത്തിയായെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ്. ശരിയായ പാതയിലാണെന്ന് പദ്ധതി നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. റിയാദിൽ നടന്ന ഫോർച്യൂൺ ഗ്ലോബൽ ഫോറം സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് കോൺഫറൻസ് തുടങ്ങാനിരിക്കെയാണ് മന്ത്രിയുടെ പ്രതികരണം. 675 കമ്പനികളുടെ പ്രാദേശിക ആസ്ഥാനം സൗദി തലസ്ഥാനത്താണെന്ന് മന്ത്രി വ്യക്തമാക്കി. ആഗോള കമ്പനികളുടെ മിഡിൽ ഈസ്റ്റ് ഹെഡ് ഓഫീസുകൾ റിയാദിലേക്ക് മാറ്റാൻ പ്രേരിപ്പിക്കുന്നത് 2030 പദ്ധതിയുടെ ഭാഗമാണ്.
സൗദിയുടെ സമ്പദ്വ്യവസ്ഥയെ എണ്ണയെ ആശ്രയിക്കുന്നതിൽ നിന്ന് മാറ്റിയെടുക്കുക, സമൂഹത്തെ ആധുനികവൽക്കരിക്കുക, ആഗോള നിക്ഷേപ, ടൂറിസം കേന്ദ്രമാക്കിയെടുക്കുക എന്നിവയൊക്കെ പദ്ധതിയുടെ ലക്ഷ്യമാണ്.