Writer - razinabdulazeez
razinab@321
ദമ്മാം: മികച്ച വളര്‍ച്ച നിരക്കുമായി സൗദി വ്യോമയാന മേഖല. കഴിഞ്ഞ വര്‍ഷം സൗദി വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തത് പന്ത്രണ്ട് കോടി എണ്‍പത് ലക്ഷം യാത്രക്കാര്‍. അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകളിലായി നടത്തിയത് ഒന്‍പത് ലക്ഷത്തിലേറെ വിമാന സര്‍വീസുകള്‍. അടിസ്ഥാന സൗകര്യങ്ങൾ, വ്യോമയാന കണക്റ്റിവിറ്റി, ലോജിസ്റ്റിക് സേവനങ്ങൾ, യാത്രക്കാരുടെ അനുഭവം എന്നിവയിൽ ഉയർന്ന വളർച്ചാ നിരക്ക് കൈവരിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ 2024 ലെ വാർഷിക റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
വിമാനങ്ങളുടെ സര്‍വീസ് ഒമ്പത് ലക്ഷത്തി അയ്യായിരത്തിലെത്തി. അതേസമയം എയർ കണക്റ്റിവിറ്റി 16% വർദ്ധിച്ച് ലോകമെമ്പാടുമുള്ള 172 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കടന്നു. എയർ കാർഗോ റെക്കോർഡ് വളർച്ച കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാൾ 34 ശതമാനം വര്‍ധിച്ച് ഏകദേശം 1.2 ദശലക്ഷം ടൺ കവിഞ്ഞു. വളര്‍ച്ച ഒരു ആഗോള ലോജിസ്റ്റിക് ഹബ് എന്ന നിലയിൽ രാജ്യത്തിന്റെ ശേഷി വർദ്ധിപ്പിക്കാന്‍ കാരണമായതായും റിപ്പോര്‍ട്ട് പറയുന്നു. ഇതിന് പുറമേ വ്യോമയാന സുരക്ഷ വർദ്ധിപ്പിക്കൽ, ഡിജിറ്റൽ പരിവർത്തനം, പരിസ്ഥിതി സുസ്ഥിരത, പ്രാദേശികവൽക്കരണം എന്നിവയും നേട്ടങ്ങളിൽ ഉൾപ്പെടുന്നുണ്ട്.