സൗദി ബജറ്റ് മിച്ചം 103 ബില്യണ്‍ റിയാലായി ഉയര്‍ന്നു

എണ്ണ വരുമാനത്തില്‍ 52 ശതമാനത്തിന്റെ വര്‍ധന

Update: 2023-03-10 18:23 GMT
Advertising

സൗദി കഴിഞ്ഞ വർഷം 103 ബില്യണ്‍ റിയാലിന്റെ മിച്ചം കൈവരിച്ചതായി സാമ്പത്തികവലോകന റിപ്പോര്‍ട്ട്. സൗദി ധനമന്ത്രാലയമാണ് പോയ വര്‍ഷത്തെ ബജറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രാജ്യത്തിന്റെ എണ്ണ വരുമാനത്തില്‍ 52 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയതാണ് ബജറ്റ് മിച്ചം ഉയരാന്‍ ഇടയാക്കിയത്.

സൗദിക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ വരുമാന നേട്ടമുണ്ടാക്കാന്‍ പോയ വര്‍ഷം സാധിച്ചതായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പറയുന്നു. 2022 വര്‍ഷത്തെ ബജറ്റവലോകന റിപ്പോര്‍ട്ട് ധനമന്ത്രാലയം പ്രസിദ്ധീകരിച്ചു. 103 ബില്യണ്‍ റിയാലിന്റെ മിച്ചം നേടിയതായി മന്ത്രാലയ റിപ്പോര്‍ട്ട് പറയുന്നു. 1.27 ട്രില്യണ്‍ റിയാല്‍ വരുമാനം നേടിയ ബജറ്റില്‍ 1.16 ട്രില്യണ്‍ റിയാലാണ് ചിലവ് രേഖപ്പെടുത്തിയത്.

രാജ്യത്തിന്റെ എണ്ണ വരുമാനം 52ശതമാനം തോതില്‍ വര്‍ധിച്ച് 857 ബില്യണ്‍ റിയാലിലെത്തി. എണ്ണ ഇതര ഉല്‍പന്നങ്ങളുടെ വരുമാനത്തിലും വര്‍ധനവ് രേഖപ്പെടുത്തി. രണ്ട് ശതമാനം തോതില്‍ വര്‍ധിച്ച 411 ബില്യണ്‍ റിയാലായി ഇത് ഉയര്‍ന്നു. ജീവനക്കാരുടെ വേതന നഷ്ടപരിഹാര ഇനത്തിലാണ് ഏറ്റവും കൂടുതല്‍ ചിലവ് രേഖപ്പെടുത്തിയത്. 513 ബില്യണ്‍ റിയാല്‍. ചരക്ക് സേവനങ്ങളുടെ ഉപയോഗത്തിനായി 258 ബില്യണ്‍ റിയാലും സാമൂഹിക ആനുകൂല്യങ്ങള്‍ക്കായി 79 ബില്യണ്‍ റിയാലും, സാമ്പത്തികേതര ആസ്തികള്‍ക്കായി 143 ബില്യണ്‍ റിയാലും ചിലവഴിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News