സൗദി സെന്‍സസ്: ഓണ്‍ലൈന്‍ വഴി 40 ലക്ഷം പേര്‍ വിവരങ്ങള്‍ നല്‍കി

ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള സമയം നാളത്തോടെ അവസാനിക്കും

Update: 2022-05-24 20:12 GMT
Editor : ijas
Advertising

ദമ്മാം: സൗദിയില്‍ നടന്നുവരുന്ന ജനസംഖ്യാ കണക്കെടുപ്പില്‍ ഇതിനകം നാല്‍പ്പത് ലക്ഷം പേര്‍ ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ രേഖപ്പെടുത്തിയതായി സെന്‍സസ് അതോറിറ്റി അറിയിച്ചു. മെയ് പത്തിന് ആരംഭിച്ച രണ്ടാം ഘട്ട സെന്‍സസ് നടപടികള്‍ രാജ്യത്ത് അതിവേഗം പുരോഗമിക്കുകയാണ്. ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള സമയം നാളത്തോടെ അവസാനിക്കും.

Full View

രാജ്യത്ത് പുരോഗമിക്കുന്ന സെന്‍സസ് പ്രക്രിയയില്‍ സ്വദേശികളും വിദേശികളുമായ നാല്‍പത് ലക്ഷം പേര്‍ ഇതിനകം ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. പൗരന്‍മാര്‍ക്കും താമസ വിസയിലുള്ള വിദേശികള്‍ക്കുമാണ് സെന്‍സസില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാകുന്നത്. സെന്‍സസില്‍ പങ്കാളിത്തം വഹിക്കലും സെന്‍സസ് ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കലും ഓരോ പൗരന്‍റെയും ബാധ്യതയാണെന്ന് അതോറിറ്റി വക്താവ് മുഹമ്മദ് അല്‍ദുഖൈനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധം വരുത്തുന്നവര്‍ക്കെതിരെ അഞ്ഞൂറ് മുതല്‍ ആയിരം റിയാല്‍ വരെ പിഴ ചുമത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രവിശ്യകളിലെ സെന്‍സസ് സൂപ്പര്‍വൈസര്‍മാര്‍ മുഖേനയാണ് പിഴ നടപടികള്‍ സ്വീകരിക്കുക. ഇതിനിടെ ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ കൈമാറുന്നതിനുള്ള സമയം നാളെ അവസാനിക്കും. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ സെന്‍സസ് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള തിരക്കിലാണിപ്പോള്‍.

Saudi Census: 40 lakh people submitted information online

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News