അപകടത്തിൽപ്പെട്ട പെൺകുട്ടിയെ സഹായിച്ചു: സൗദി പൗരനും സുരക്ഷാ ഉദ്യോ​ഗസ്ഥനും ഖസീം ​ഗവർണറുടെ ആദരവ്

അപകടത്തിൽപ്പെട്ട സുഡാനി പെൺകുട്ടിയെ കഴിഞ്ഞ ഞായറാഴ്ച ​ഗവർണർ സന്ദർശിച്ചു

Update: 2026-01-30 17:34 GMT

റിയാദ്: അപകടത്തിൽപ്പെട്ട പെൺകുട്ടിയെ സഹായിച്ചതിന് ഖസീം മേഖെലയുടെ ​ഗവർണറായ പ്രിൻസ് ഫൈസൽ ബിൻ മിഷാൽ സുരക്ഷാ ഉദ്യോ​ഗസ്ഥനെയും സെക്യൂരിറ്റി ജീവനക്കാരനെയും ആദരിക്കുന്നു. സെക്യൂരിറ്റി ഓഫീസർ ഇസ്സാ അൽ റാഷിദിയെയും സൗദി പൗരനായ സുൽത്താൻ അൽ ഹർബിയെയുമാണ് ​ഗവർണർ ആദരിക്കുന്നത്.

അപകടത്തിൽപ്പെട്ട സുഡാനി പെൺകുട്ടിയെ കഴിഞ്ഞ ഞായറാഴ്ച ​ഗവർണർ സന്ദർശിച്ചിരുന്നു. അപകടത്തിൽ പെൺകുട്ടിയുടെ കുടുംബാം​ഗങ്ങൾ മരണപ്പെട്ടിരുന്നു. പെൺകുട്ടിക്ക് എല്ലാവിധ ചികിത്സാസഹായങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News