സൗദിയിൽ കോവിഡ് കേസുകളിൽ നേരിയ വർധന
കഴിഞ്ഞ 24 മണിക്കൂറിനിടെ 1226 പേർക്ക് സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചു. 1128 പേർക്ക് ഭേദമാകുകയും, 14 പേർ മരിക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് റിയാദ് പ്രവശ്യയിലാണ്. 334 പേർക്ക് റിയാദ് പ്രവശ്യയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മക്കയിൽ 260, കിഴക്കൻ പ്രവശ്യയിൽ 158, അസീറിൽ 140 എന്നിങ്ങിനെയാണ് ഏറ്റവും കൂടുതലായി കോവിഡ് സ്ഥിരീകരിച്ച മറ്റ് പ്രവശ്യകൾ. 5,04,960 പേർക്ക് ഇത് വരെ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 4,86,011 പേർക്ക് രോഗം ഭേദമായി. 8,020 പേർ മരിക്കുകയും ചെയ്തു.
ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം മുതൽ ആക്ടീവ് കേസുകളിൽ നേരിയ വർധന രേഖപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 10,929 പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. രണ്ട് കോടി എട്ട് ലക്ഷത്തിലധികം ഡോസ് വാക്‌സിൻ സൗദിയിൽ ഇത് വരെ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.v