സൗദി ദാക്കാര്‍ റാലി 2022; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലോകമെമ്പാടുമുള്ള 70 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഏകദേശം ആയിരത്തോളമാളുകള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ റാലിയാണിത്

Update: 2021-12-25 11:57 GMT

ജിദ്ദ: ലോകത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാഹനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ചീറിപ്പായലുകള്‍ക്കും മാറ്റുരയ്ക്കലിനും വേദിയാകുന്ന സൗദി ദാക്കാര്‍ റാലി 2022നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദ.

മത്സരത്തില്‍ മാസ്മരിക പ്രകടനങ്ങള്‍ കാഴ്ച വയ്ക്കാനായി ഫ്രാന്‍സിലെ മാഴ്‌സെയില്‍നിന്ന് രണ്ട് കപ്പലുകളിലായി 1100 വ്യത്യസ്ത കായിക വാഹനങ്ങളാണ് ജിദ്ദയിലെത്തിയിരിക്കുന്നത്. ജനുവരി ഒന്നിന് ആരംഭിക്കുന്ന റാലിയുടെ 44ാമത് എഡിഷന്‍ രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കും.

ലോകമെമ്പാടുമുള്ള 70 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഏകദേശം ആയിരത്തോളമാളുകള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ റാലിയാണിത്. റേസില്‍ വിവിധ വിഭാഗങ്ങളിലായി 430 വാഹനങ്ങളും 'ഡക്കാര്‍ ക്ലാസിക്' വിഭാഗത്തില്‍ 148 വാഹനങ്ങളും പങ്കെടുക്കുന്നുണ്ട്.

Advertising
Advertising

57 റേസിങ് കാറുകള്‍, 27 ടി3 വാഹനങ്ങള്‍, 39 ടി4 വാഹനങ്ങള്‍, 150 മോട്ടോര്‍സൈക്കിളുകള്‍, 127 ക്ലാസിക് കാറുകള്‍, 53 ട്രക്കുകള്‍, 20 ക്ലാസിക് ട്രക്കുകള്‍, 478 യൂട്ടിലിറ്റി വാഹനങ്ങള്‍, 64 മീഡിയ വാഹനങ്ങള്‍ തുടങ്ങി, പരിപാടി സംഘടിപ്പിക്കുന്ന കമ്പനിയുടെ 89 വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടും.

സൗദി മത്സരാര്‍ത്ഥികളായ ഡാനിയ അഖീലിനും മഷേല്‍ അല്‍ ഒബൈദാനും സൗദി ഓട്ടോമൊബൈല്‍ ആന്‍ഡ് മോട്ടോര്‍സൈക്കിള്‍ ഫെഡറേഷന്‍ ലൈസന്‍സ് അനുവദിച്ചതിനാല്‍ ആദ്യമായി രണ്ട് സൗദികളും മത്സരത്തിന്റെ ഭാഗമാകുന്നുവെന്ന വലിയ പ്രത്യേകതയും ഇത്തവണത്തെ റാലിക്കുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News