സൗദി വിദേശകാര്യമന്ത്രി യുഎൻ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി
സൗദി അറേബ്യയും യുഎന്നും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടന്നു
റിയാദ്: ന്യൂയോർക്കിൽ നടന്ന 80-ാമത് ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ വേദിയിൽ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും കൂടിക്കാഴ്ച നടത്തി.
സൗദി അറേബ്യയും യുഎന്നും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. അതിവേഗത്തിലുള്ള ആഗോള വെല്ലുവിളികളെ നേരിടുന്നതിനുതിനുള്ള ബഹുമുഖനടപടികളെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. പ്രാദേശിക സംഘർഷങ്ങളും മാനുഷിക പ്രതിസന്ധികളും പരിഹരിക്കുന്നതിനുള്ള അന്താരാഷ്ട്ര സംവിധാനങ്ങളും ചർച്ചയിൽ കടന്നുവന്നു.
കൂടാതെ ലോകത്തുടനീളമുള്ള ജനങ്ങളുടെ സുരക്ഷയും അഭിവൃദ്ധിയും ഉറപ്പാക്കുന്നതിൽ യുഎന്നിനുള്ള പങ്ക് വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചർച്ചയായി. സൗദിയുടെ യുഎൻ സ്ഥിരം പ്രതിനിധി അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ വാസിൽ ഉൾപ്പടെ മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചയുടെ ഭാഗമായി.