സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് അന്തരിച്ചു

മയ്യിത്ത് നമസ്‌കാരം ദീരയിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ

Update: 2025-09-23 10:29 GMT

റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സൗദി റോയൽ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്. ഉന്നത പണ്ഡിത സഭാ മേധാവി, ഫത്‌വ കമ്മിറ്റി ചെയർമാൻ, ജനറൽ പ്രസിഡൻസി ഓഫ് സ്‌കോളാർ റിസർച്ച് ആൻഡ് ഇഫ്ത, മുസ്‌ലിം വേൾഡ് ലീഗ് സുപ്രീം കൗൺസിൽ അംഗം, സൗദി ഗ്രാൻഡ് മുഫ്തി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു. 

റിയാദ് ദീരയിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. അസർ നമസ്‌കാര ശേഷമായിരിക്കും നമസ്‌കാരം. ഇരു ഹറമുകളിലും മയ്യിത്ത് നമസ്‌കാരം നടത്താൻ ഭരണാധികാരിയുടെ പ്രത്യേക നിർദേശമുണ്ട്. മുതിർന്ന മതപണ്ഡിതനെ നഷ്ടമായയെന്നാണ് രാജ്യം അനുസ്മരിക്കുന്നത്. ഇസ്‌ലാമിക മേഖലയിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News