''ജാതി-മത ശക്തികളെ പ്രീണിപ്പിക്കുന്നത് അവസാനിപ്പിക്കണം'
സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ കാമ്പയിന് തുടക്കം
റിയാദ് : സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന വൈവിവിധ്യമായ വിശ്വാസ, ആചാര, അനുഷ്ഠാന ചിന്താധാരകളെ പരസ്പരം സഹിഷ്ണുതയോടെ അംഗീകരിക്കണമെന്ന് ശിഹാബ് കോട്ടുക്കാട്. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടമായിക്കൊണ്ടിരിക്കുന്ന ബഹുസ്വരതയും നീതിയും സമാധാനവും തിരിച്ചു പിടിക്കാനും വർഗീയ ശക്തികളെ ഒറ്റപ്പെടുത്താനും മതേതര രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മത രംഗത്തുള്ളവർ കൈകോർക്കണമെന്ന് വിഷയം അവതരിപ്പിച്ച സയ്യിദ് സുല്ലമി ആഹ്വാനം ചെയ്തു.
ജാതിമത വിവേചനങ്ങളുടെ പേരിൽ മനുഷ്യർ തെരുവിൽ കൊല്ലപ്പെടുന്ന കാഴ്ച നമ്മുടെ രാജ്യത്ത് ഇനിയും ആവർത്തിക്കപ്പെട്ടുകൂടാ, വസ്ത്രധാരണത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ മുസ്ലിം ദലിത് സമൂഹങ്ങളിലെ നൂറുകണക്കിന് നിരപരാധികൾക്ക് വർഗീയ ഫാസിസ്റ്റുകളാൽ ജീവൻ നഷ്ടപ്പെട്ട സാഹചര്യമുണ്ടായി. പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും ജീവനും മാനവും നഷ്ടപ്പെടുന്നു. മതവർഗീയതയും ജാതിവെറിയും പ്രചരിപ്പിച്ച് ആൾക്കൂട്ടങ്ങളെ സംഘടിപ്പിക്കുകയും കൂട്ടക്കൊലകളും കലാപങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു. സർക്കാർ ജാതി മത ശക്തികളെ പ്രീണിപ്പിക്കുന്നത് അവസാനിപ്പിക്കണം, വർഗീയശക്തികൾക്ക് പരവതാനി വിരിക്കരുത് എന്നും പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.
സി.പി മുസ്തഫ (കെഎംസിസി പ്രസിഡന്റ്), രഘുനാഥ് പറശ്ശിനിക്കടവ് ( ഒഐസിസി വൈസ് പ്രസിഡന്റ് ), അഷ്റഫ് മൂവാറ്റുപുഴ (എൻ ആർ കെ വൈസ് ചെയർമാൻ), റഹ്‌മത്തെ ഇലാഹി, സെക്രട്ടറി മുസ്ലിം കോഡി നേഷൻ കമ്മിറ്റി), നൗഫൽ സിദ്ദീഖ് ( കേളി കേന്ദ്ര കമ്മറ്റി എന്നിവർ സംസാരിച്ചു. സിറാജ് തയ്യിൽ അധ്യക്ഷനായി, യൂനുസ് നിലമ്പൂർ ഖുർആൻ പാരായണം നടത്തി, ഷാജഹാൻ ചളവറ സ്വാഗതം ആശംസിച്ചു.