സൗദി വ്യവസായ മന്ത്രി ഇന്ത്യയിലെത്തി

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉഭകക്ഷി ബന്ധം ഊഷ്മളമാക്കും

Update: 2025-02-03 17:29 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: ഇന്ത്യന്‍ നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായി സൗദി വ്യവസായ ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് ഇന്ത്യയിലെത്തി. ഈ മാസം ആറുവരെ സംഘം ഡല്‍ഹിയില്‍ തങ്ങും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, സൗദിയിലേക്ക് ഗുണനിലവാരമുള്ള നിക്ഷേപങ്ങൾ ആകർഷിക്കുക, സംയുക്ത വ്യാവസായിക, ഖനന അവസരങ്ങൾ പര്യവേക്ഷണം ചെയ്യുക തുടങ്ങിയവ സന്ദര്‍ശനത്തിന്‍റെ മുഖ്യ ലക്ഷ്യങ്ങളാണ്. വിവിധ വകുപ്പ് മന്ത്രിമാര്‍, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രതിനിധി സംഘം ചർച്ചകൾ നടത്തും, കൂടാതെ ഖനനം, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ്, പെട്രോകെമിക്കൽസ്, കെമിക്കൽസ്, മറ്റ് തന്ത്രപ്രധാന വ്യാവസായിക മേഖലകളിലെ പ്രമുഖ ആഗോള കമ്പനികള്‍ എന്നിവയുമായും ചര്‍ച്ചകള്‍ നടത്തും. വ്യവസായത്തിലും ഖനനത്തിലും പങ്കാളിത്തം വർദ്ധിപ്പിക്കുന്ന കരാറുകളിലും ധാരണാപത്രങ്ങളിലും സംഘം ഒപ്പ് വെക്കും.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News