സൗദിയില്‍ വ്യവസായിക ലൈസന്‍സ് കാലാവധി ഉയര്‍ത്തി
രാജ്യത്തെ വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ലൈസന്‍സുകളുടെ കാലവധിയാണ് മന്ത്രാലയം ഉയര്‍ത്തിയത്
സൗദിയില്‍ വ്യവസായ ലൈസന്‍സുകളുടെ കാലാവധി ഉയര്‍ത്തി. മൂന്നില്‍ നിന്ന് അഞ്ച് വര്‍ഷമായാണ് ഉയര്‍ത്തിയത്. വ്യാവസായ ധാതു വിഭവ മന്ത്രാലയമാണ് ലൈസന്‍സുകളുടെ കാലാവധി ഉയര്‍ത്തിയത്.
രാജ്യത്തെ വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ലൈസന്‍സുകളുടെ കാലവധിയാണ് മന്ത്രാലയം ഉയര്‍ത്തിയത്. നിലവില്‍ മൂന്ന് വര്‍ഷത്തേക്ക് അനുവദിച്ചു വരുന്ന ലൈസന്‍സുകള്‍ ഇനി മുതല്‍ അഞ്ച് വര്‍ഷത്തേക്കായിരിക്കും അനുവദിക്കുക. പുതുതായി അനുവദിക്കുന്ന ലൈസന്‍സുകള്‍ക്കും കാലാവധി അവസാനിച്ചവ പുതുക്കുമ്പോഴും ഉയര്‍ത്തിയ കാലാവധി ലഭിക്കും. വ്യവസായ ധാതുവിഭവ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വ്യാവസായിക നിക്ഷേപകര്‍ക്ക് തങ്ങളുടെ മേഖലയില്‍ സുസ്ഥിരത ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് പുതിയ തീരുമാനമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. വ്യവസായ കേന്ദ്രങ്ങളുടെ സ്ഥിരത ഉറപ്പ് വരുത്തുക, നിക്ഷേപകര്‍ക്കുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുക, വ്യാവസായിക മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുക, സംരഭങ്ങള്‍ക്കുള്ള ലൈസന്‍സിംഗ് നടപടികള്‍ ത്വരിതപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് മന്ത്രാലയം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും മന്ത്രാലയ വക്താവ് പറഞ്ഞു. ഇതിന് പുറമേ പ്രത്യേക വ്യവസായിക സോണുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്ന ലൈസന്‍സുകള്‍ ഒരു വര്‍ഷ കാലാവധിയോട് കൂടി അനുവദിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.